asha-strike
ആശ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന 1000 പ്രതിഷേധ സദസുകളുടെ ഭാഗമായി മൂലമറ്റത്ത് നടന്ന സദസ്സ് ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

മൂലമറ്റം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. ആശാ സമര സഹായ സമിതി ആഭിമുഖ്യത്തിൽ മൂലമറ്റത്ത് നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനിവാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി ഷൈല കെ. ജോൺ, സമരസഹായ സമിതി ജില്ലാചെയർമാൻ ടി.ജെ. പീറ്റർ, പഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ, ജോയി തോമസ്, ജോസ് ചുവപ്പുങ്കൽ, നിഷ ജിമ്മി, ചിന്നമ്മ ബേബി, ജിമ്മി ജോർജ്, അഡ്വ. എബനേസർ, സജിമോൻ, ജയേഷ് പതിപ്പള്ളി, പി.എൻ. മോസസ് തുടങ്ങിയവർ പ്രസംഗിച്ചു.