vayojanam
വയോജന ദിനാഘോഷ പരിപാടിയിൽ നിർമ്മൽ ഇന്റെഗ്രേറ്റഡ് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ വയോജനങ്ങളെ ആദരിച്ചപ്പോൾ

ഇടുക്കി: വയോജന ദിനത്തോടനുബന്ധിച്ച് കഞ്ഞിക്കുഴി മക്കുവള്ളിയിൽ നിർമ്മൽ ഇന്റെഗ്രേറ്റഡ് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ നേതൃത്വത്തിൽ 'സ്മിതം' എന്ന പേരിൽ വയോജന ദിനാഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ സ്മിത ദീപു ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക്ക് ഗ്രൂപ്പായ നിർഭയം ചെയർമാൻ കണ്ണൻ പട്ടയക്കുടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വയോജനങ്ങളെ ആദരിക്കുകയും, അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തു. നിസ്സോ ഡയറക്ടർ സി. ജീസ എഫ് .സി.സി, മക്കുവള്ളി അങ്കണവാടി ടീച്ചർ ജൈനമ്മ, പ്രോജക്ട് മാനേജർ അനിറ്റ സതീഷ് എന്നിവർ പ്രസംഗിച്ചു.