തൊടുപുഴ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തിൽ ശിശു രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം
''പെഡല്ലർകോൺ -2025'' നാളെ നടുക്കണ്ടം ഐ.എം.എ ഹാളിൽ നടക്കും. രാവിലെ 9ന് ഐ.എ.പി മുൻ ദേശീയ പ്രസിഡന്റ് ഡോ. ടി.യു സുകുമാരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 250 ൽ പരം ശിശു രോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനം കുട്ടികളിലെ അലർജി, ആസ്തമ, ഇമ്യൂണോ തെറാപ്പി,നൂതന ചികിത്സ രീതികൾ, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ ചർച്ച ചെയ്യും. ശിശുരോഗ വിദഗ്ധരായ ഡോ. ജിജോ ജോസഫ്, ഡോ. നിമ്മി, ഡോ.കൃഷണ മോഹൻ, ഡോ. ടി.യു സുകുമാരൻ, ഡോ.രമേശ് എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. സോണി തോമസ്, സെക്രട്ടറി ഡോ. ജെസ്വിൻ, ഐ.എ.പി മലനാട് - ഇടുക്കി പ്രസിഡന്റ് ഡോ.മുഹമ്മദ് ഹസ്സൻ എന്നിവർ അറിയിച്ചു.