തൊടുപുഴ തൊടുപുഴയിൽ പുതിയതായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിൽ ഈ വർഷം തന്നെ ക്ലാസ്സുകൾ ആരംഭിക്കും. അഡ്മിഷനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മുതൽ പതിനഞ്ചാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം. ഇത് സംബന്ധിച്ച് കേന്ദ്രീയ വിദ്യാലയ സംഗതൻ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. തൊടുപുഴ ബോയ്സ് ഹൈസ്‌കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. ഓഫീസ് പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും.. ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലേക്ക് കേന്ദ്രീയ വിദ്യാലയ സംഗതൻ പ്രവേശന മാനദണ്ഡങ്ങൾക്കു വിധേയമായിട്ടാണ് അഡ്മിഷൻ നൽകുന്നത്. സ്‌കൂളിന് കെട്ടിടം നർമ്മിക്കുന്നതിന് വിട്ടുകിട്ടിയ ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരുന്നു. അടുത്ത മാസം ആദ്യം മുതൽ ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും.പി അറിയിച്ചു.