തൊടുപുഴ: ജില്ലയിൽ വായ്പകൾ തീർപ്പാക്കിയതുവഴി സഹകരണ സംഘങ്ങൾക്ക് ലഭിക്കേണ്ട തുക ഉടനടി ലഭ്യമാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
തൊടുപുഴയിൽ നടന്ന സമ്മേളനം സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗം കെ.വി.ശശി ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ജനറൽ കൺവീനർ കെ.എം.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിസന്റ് സി ഡി വാസുദേവൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി റ്റി.സി. രാജശേഖരൻ പ്രവർത്ത റിപ്പോർട്ടും ജില്ലാ ട്രഷറർ ആർ രാധാകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ഇ.കെ. ചന്ദ്രൻ, പി.ജി.അജിത, സാജൻ മാർക്കോസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ എം പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറർ പി.എസ് ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ടി.ആർ സുനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രശാന്ത്, സി ഐ റ്റി യു ജില്ല ജോ.സെക്രട്ടറി റ്റി. ആർ.സോമൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എൻ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇ.കെ.ചന്ദ്രൻ പ്രസിഡന്റും ആർ രാധാകൃഷ്ണൻ സെക്രട്ടറിയും പി.ജി.അജിത ട്രഷറുമായ 37 അംഗ ജില്ല കമ്മറ്റിയേയും 17 അംഗ ഭാരവാഹി സമിതിയേയും തെരഞ്ഞെടുത്തു. 15 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. യൂണിയൻ തൊടുപുഴ ഏരിയ പ്രസിഡന്റ് സി.എസ്.അനീഷ് നന്ദി പറഞ്ഞു.