painkulam

പൈങ്കുളം : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പൈങ്കുളം എസ് എച് ഹോസ്പിറ്റൽ മാനസികാരോഗ്യവാരാഘോഷത്തിന്റെ ഉദ്ഘാടനം അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ഡോ. ഷോളി ഫ്രാൻസിസ് നിർവഹിച്ചു. ഈ വർഷത്തെ മാനസികാരോഗ്യ ദിന പ്രമേയം ഹോസ്പിറ്റലിലെ കൺസൽട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ.ർ സേതുനാഥ് മങ്ങാരപ്പള്ളിൽ അവതരിപ്പിച്ചു. ഹോസ്പിറ്റലിൽ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഇന്ന് മുതൽ 10 വരെ വിവിധ ബോധവൽക്കരണ പരിപാടികളും, പരിശീലനങ്ങളും, മത്സരങ്ങളും, എക്സിബിഷനും, കലാപരിപാടികളും വാരാഘോഷത്തിന്റെ ഭാഗമായി നടത്തും..സമാപന സമ്മേളനം ലോക മാനസികാരോഗ്യ ദിനത്തിൽ ഹോസ്പിറ്റൽ മാനേജർ സിസ്റ്റർ ലിസി തെക്കേകുറ്റിന്റെ (പ്രൊവിൻഷ്യൽ സുപ്പീരിയർ) അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും.