ഇടവെട്ടി: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ എല്ലാമാസവും തിരുവോണം നാളിൽ നടക്കുന്ന തിരുവോണ ഊട്ടിൽ പങ്കെടുക്കുന്നതിനും തൊടുപുഴയ്ക്ക് സമീപം പഞ്ചപാണ്ഡവരുടെ വനവാസകാലത്ത് പ്രതിഷ്ഠിച്ച അഞ്ച് കൃഷ്ണ ക്ഷേത്രങ്ങൾ ദർശനം നടത്തുന്നതിനും കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കി. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ, അഞ്ചമ്പലം കോർഡിനേറ്റർ വി.കെ. ബിജു, എച്ച്.ഇ.എഫ് സംസ്ഥാന സമിതി അംഗം എസ്. പത്ഭഭൂഷൻ എന്നിവർ പങ്കെടുത്തു. മുട്ടം, കോലാനി, പെരുമ്പിള്ളിച്ചിറ എന്നീ ക്ഷേത്ര ഭാരവാഹികൾ യാത്രയ്ക്ക് വേണ്ട സഹകരണം നൽകി. ഇടവെട്ടി ക്ഷേത്രത്തിൽ കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം നൽകി. ക്ഷേത്രം മാനേജർ കെ.ആർ. സതീഷ് ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു.