കട്ടപ്പന: ഒ.ബി.സി മോർച്ച സൗത്ത് ജില്ലാ കമ്മിറ്റി സ്‌നേഹസദൻ സ്‌പെഷ്യൽ സ്‌കൂളിൽ സേവാപാക്ഷികം നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി മരിയയെ ആദരിച്ചു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി എൻ പ്രസാദ് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ, ഷാജി നെല്ലിപ്പറമ്പിൽ, കെ എൻ പ്രകാശ്, മണ്ഡലം പ്രസിഡന്റ് അഡ്വ സുജിത്ത് ശശി, തങ്കച്ചൻ പുരയിടം, ഭാരവാഹികളായ സോജൻ പാണംകുന്നേൽ, ടി എസ് ഷാജി, അരവിന്ദാക്ഷൻ, ശാരിക രാജൻ, ഷാജി ചിക്കുറുമ്പിൽ, എ ആർ ഗോപിനാഥ്, എം .എൻ മോഹൻദാസ്, മഹേഷ് കുമാർ, ഗൗതം കൃഷ്ണ, വിഷ്ണു എന്നിവർ സംസാരിച്ചു.