auto
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ

കട്ടപ്പന: ഇരട്ടയാർ റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നത്തുകല്ലിലാണ് അപകടം. മറിഞ്ഞ ഓട്ടോറിക്ഷ എതിരെവന്ന കാറിലും ഇടിച്ചു. ഓട്ടോ ഡ്രൈവർക്കും രണ്ട് യാത്രികർക്കുമാണ് പരിക്ക്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.