കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധി സ്മൃതിയും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഹരികുമാർ പി .എസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടത്തിയ ലഹരിവിരുദ്ധ റാലി കട്ടപ്പന എസ്‌.ഐ സിബി തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾ മഹാത്മാഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എ.കെ.സി.സി രൂപത പ്രസിഡന്റ് ജോർജ് കെ സി സന്ദേശം നൽകി. ഹരി നന്ദന കെ ബി മഹാത്മാഗാന്ധിയുടെ ലഘു വിവരണം നടത്തി. പ്രിൻസിപ്പൽ ജിജി ജോർജ് അദ്ധ്യക്ഷനായി. ശ്രുതി എസ് നായർ, വിമുക്തി ക്ലബ് ഇൻ ചാർജ് സാബുമോൻ എം സി, അൽഫോൻസാ തോമസ്, ഇതൾ ലെനിൻ, അലക്സ് ബിജു തുടങ്ങിയവർ സംസാരിച്ചു.