അടിമാലി: ഭാരതീയ ദളിത് കോൺഗ്രസ് ജില്ല കൺവെൻഷൻഇന്ന് രാവിലെ 10ന് അടിമാലി മരങ്ങാട്ട് റെസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൗണിൽ നടക്കുന്ന പ്രകടനത്തിനു ശേഷം ജില്ല പ്രസിഡന്റ് പി.എ.സജിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷൻ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എ.കെ ശശി മുഖ്യ പ്രഭാഷണം നടത്തും.മുഖ്യ തിഥിയായി ഡീൻ കുര്യാക്കോസ് എം.പി പങ്കെടുക്കും. സി പി മാത്യു ഇ എം അഗസ്തി, എസ് അശോകൻ, എ കെ മണി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.12.30 ന് ഇ.എസ് ബൈജു, ഡി.കുമാർ എന്നിവർ സംഘടനാ ചർച്ച നയിക്കും. തുടർന്ന് എ പി ഉസ്മാൻ അംബേദ്കർ പ്രഭാഷണം നടത്തും. സമാപന സമ്മേളനം എ.കെ മണി ഉദ്ഘാടനം ചെയ്യും. ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തും.ആർ.ജഗന്നാഥൻ എന്നിവർ പങ്കെടുത്തു.