പീരുമേട്: മഹാത്മാഗാന്ധിയുടെ 156ാമത് ജന്മദിനത്തോടനുബന്ധിച്ച് ചിത്രകാരൻ കെ അബ്ദുൾ റസാഖ് വരച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദർശനം വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്‌കൂളിൽ സംഘടിപ്പിച്ചു.
സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനം ഹെഡ്മാസ്റ്റർ എസ് .ടി രാജ് ഉദ്ഘാടനം ചെയ്തു.
ഓയിൽ പേസ്റ്റിൽ വരച്ച മഹാത്മാഗാന്ധിയുടെ ചെറുപ്പകാലം മുതൽ വ്യത്യസ്തങ്ങളായ എഴുപതോളം ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനം തിങ്കളാഴ്ചയും തുടരും.
ഇതിനകം ആലുവ, കട്ടപ്പന ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഗാന്ധി ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനകം 15,000 ത്തോളം ചിത്രങ്ങൾ വരച്ചിട്ടുള്ള അബ്ദുൾ റസാഖ് ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ ചിത്രകാരൻ അബ്ദുൾ റസാഖിനെ ഹെഡ്മാസ്റ്റർ ആദരിച്ചു