ചക്കുപള്ളം : ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ നേതൃത്വത്തിൽ ചക്കുപള്ളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ തേനീച്ച പരിപാലന പരിശീലന പരിപാടി നടത്തി. ബാങ്ക് പ്രസിഡന്റ് ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ സി.ജി ആന്റപ്പൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഓഫീസർ സി. ജയകുമാർ, ബിനു ജോൺ ഇലവുംമൂട്ടിൽ , ടോണി തോമസ്, ജോളി സേവ്യർ എന്നിവർ പ്രസംഗിച്ചു. റ്റി.കെ രാജു തൊപ്പിപ്പാള ക്ളാസ് നയിച്ചു.