traveller
കാഞ്ഞാർ- വാഗമൺ റോഡിൽ പുത്തേട് ചാത്തൻപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞ ട്രാവലർ

കാഞ്ഞാർ: വാഗമൺ- കാഞ്ഞാർ റോഡിൽ പുത്തേട് ചാത്തൻപ്പാറയ്ക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. വാഗമൺ സന്ദർശിച്ചതിന് ശേഷം വരികയായിരുന്ന തമിഴ്നാട് സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. വാഹനത്തിന് ബ്രേക്ക് കിട്ടാതെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കല്ലിൽ ഇടിച്ചാണ് മറിഞ്ഞത്. കല്ലിൽ ഇടിച്ചില്ലായിരുന്നെങ്കി വലിയ കൊക്കയിലേക്ക് പതിക്കുമായിരുന്നു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം അഗ്നി രക്ഷാസേനയും കാഞ്ഞാർ പൊലീസും സ്ഥലത്തെത്തിയിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.