ഉടുമ്പന്നൂർ: അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്ത ഞെട്ടലിലാണ് നാട്ടുകാർ. തട്ടക്കുഴ ചെപ്പുകുളം റൂട്ടിൽ ചക്കൂരാംമാണ്ടിയിൽ കുറവിലിങ്ങാട് സ്വദേശിയായ വീട്ടമ്മ ജെസിയുടെ(50) മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും എത്തിയപ്പോഴും എന്താണ്സംഭവമെന്ന്ആദ്യം ആർക്കും മനസിലായില്ല. പ്രധാന റോഡ്കടന്നുപോകുന്ന സ്ഥലമാണെങ്കിലും ഇവിടം ജനസാന്ദ്രത കുറഞ്ഞസ്ഥലമാണ്.ണ്ചെപ്പുകുളത്തേക്കുള്ള റോഡിൽ നിന്നും 30 അടിയോളം താഴ്ചയിലെ റബർതോട്ടത്തിന് സമീപമുള്ള വിജനമായ തോട്ടത്തിലാണ് മൃതശരീരം കിടന്നത്. റോഡിൽ നിന്നും നോക്കിയാൽ വേസ്റ്റ് ഇട്ടിരിക്കുന്നതായേ തോന്നുകയുള്ളു. കഴിഞ്ഞ മാസം 27 ന് പുലർച്ചെ ജെസിയുടെ ഭർത്താവ് സാം ജോർജ് മൃതദേഹം ഉപേക്ഷിച്ചതായാണ് പൊലീസ് നൽകുന്ന സൂചന. സംഭവം അറിഞ്ഞതോടെ നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടി. കസ്റ്റഡിയിലായ സാം വർഷങ്ങൾക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്നതായി പൊലീസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

മൃതദേഹം

പുറത്തെടുത്തത്

ഫയർ ഫോഴ്സ്

താഴ്ചയിൽ നിന്നും മൃതദേഹം പുറത്തെടുത്തത് തൊടുപുഴ ഫയർഫോഴ്‌സെത്തിയാണ് സന്ധ്യയോടെ എത്തിയ അഗ്നിശമനസേന കാട് മൂടി കിടക്കുന്നതിനാൽ താഴേക്ക് ഇറങ്ങാൻ വഴിയില്ലാതെ കുഴങ്ങി. പിന്നീട് താഴെയിറങ്ങി അര മണിക്കൂറിനുള്ളിൽ സ്‌ട്രെച്ചറിൽ കിടത്തി മൃതദേഹം പുറത്തെത്തിച്ചു. ഒരാഴ്ചയോളം പഴക്കമുള്ളതിനാൽ രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു പിന്നീട് റോഡരുകിലെ ഒഴിഞ്ഞ മറ്റൊരു സ്വകാര്യ വഴിയിൽ പടുത വലിച്ച് കെട്ടിയ ശേഷം കരിമണ്ണൂർ പൊലീസും കുറവിലങ്ങാട് പൊലീസും ചേർന്ന് രാത്രി എട്ടേകാലോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുറവിലങ്ങാട് ഡിവൈ.എസ്പി ടി.ബി വിജയൻ, കരിമണ്ണൂർ സി.ഐ വി.സി വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നറിയാം.

ഭർത്താവ്

കസ്റ്റഡിയിൽ

27ന് പുലർച്ചെ ഇവിടെ മൃതുേഹം ഉപേക്ഷിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് സാം ജോർജ് ചെപ്പുകുളത്ത് താമസിച്ചിരുന്നു. ആ പരിചയത്തിലാണ് ഭാര്യയുടെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചത്. വിദേശത്ത് ജോലിയുള്ള ജെസിയുടെ മക്കൾ കഴിഞ്ഞ വെള്ളിയാഴ്ച മാതാവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനെ തുടന്നാണ് ഇവരുടെ അഭിഭാഷകൻ മുഖേന നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സാം ജോർജിനെ ബാംഗ്ലൂരിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.