ngo
തൊടുപുഴ ആർ എം എസിന് മുന്നിൽ സംഘടിപ്പിച്ച ജനാധിപത്യ അവകാശ സംരക്ഷണ കൂട്ടായ്മ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് .സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ :ഐ .എസ് .ആർ .ഒ യിലെ സംഘടന പ്രവർത്തനം നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജനാധിപത്യ അവകാശ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. തൊടുപുഴ ആർ. എം .എസിന് മുന്നിൽ നടത്തിയ കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ് .എസ് .ഇ ടി ഒ ജില്ലാ സെക്രട്ടറി റ്റി ജി രാജീവ് സംസാരിച്ചു.