bjp

തൊടുപുഴ: ബി.ജെ.പി ഇടുക്കി നോർത്ത് സമ്പൂർണ്ണ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി. പി. സാനു അദ്ധ്യക്ഷത വഹിച്ച യോഗം എൻ.ഡി.എ ചെയർമാൻ എ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി. സുധീർ, ജില്ലാ പ്രഭാരി അഡ്വ. നാരായണൻ നമ്പൂതിരി, സഹപ്രഭാരി അഡ്വ. നോബിൾ മാത്യു, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീവിദ്യ, സംസ്ഥാന കമ്മിറ്റി അംഗം കെ. എസ്. അജി ,എം.എൻ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഗീതാ കുമാരി ടീച്ചർ എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സംഘടനാ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.