പീരുമേട്:കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക് പറ്റി. പശുമല രണ്ടാം ഡിവിഷനിൽ താമസിക്കുന്ന വർക്ക്‌ഷോപ്പ് തൊഴിലാളിയായ പാൽരാജ്( 45) ആണ് അപകടത്തിൽ പരിക്കേറ്റത്. വെളളിയാഴ്ച രാത്രി ഒൻപതോടെ പാൽ രാജ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽക്കെട്ട് ഇടിച്ച് തകർത്ത് മുന്നൂറ് അടിതാഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാൽ രാജിനെ ഓടിക്കൂടിയ നാട്ടുകാർ കുമളി പി.എച്ച്സിയിൽ പ്രവേശിപ്പിച്ചു.