കട്ടപ്പന: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്‌ഷോപ്പ് ജില്ലാ കമ്മിറ്റിയുടെ സമര പ്രചാരണ വാഹനജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. 8ന് കലക്ടറേറ്റ് പടിക്കൽ സംഘടിപ്പിക്കുന്ന മാർച്ചിനും ധർണയ്ക്കും മന്നോടിയായാണ് വി എസ് മീരാണ്ണൻ ക്യാപ്ടപനായി ജാഥ നടത്തുന്നത്. എച്ച്എം.ടി.എ പ്രസിഡന്റ് ബിജു മാധവൻ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ .എം തോമസ്, എച്ച്എം.ടി.എ സെക്രട്ടറി എം കെ ബാലചന്ദ്രൻ, ട്രഷറർ ലൂക്ക ജോസഫ്, വിനോദ് പുഷ്പാംഗദൻ, നിസാർ എം .കാസിം, സുമേഷ് എസ് പിള്ള, സന്തോഷ് കട്ടപ്പന, ശ്രീകുമാർ, ബിനു ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വർക്ക്‌ഷോപ്പ് മേഖലയെ സംരക്ഷിക്കുക, വാഹന രജിസ്‌ട്രേഷൻ ഫീസ് വർധന പിൻവലിക്കുക, തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ടറേറ്റ് മാർച്ച് നടത്തുന്നത്. അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.