കട്ടപ്പന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കർഷമോർച്ച അമ്പലക്കവല ആരോഗ്യ ഉപകേന്ദ്രം ശുചീകരിച്ചു. നഗരസഭ കൗൺസിലർ തങ്കച്ചൻ പുരയിടം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശ വർക്കർമാരെ ആദരിച്ചു. കർഷമോർച്ച ജില്ലാ പ്രസിഡന്റ് എം .എൻ മോഹൻദാസ് അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, സുരേഷ് കുമാർ, എ .ആർ, ഗോപി ഊള്ളാനി, സോജൻ പി എസ്, രാജേന്ദ്രൻ, പ്രസാദ് കുറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.