കട്ടപ്പന :ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ചൊവ്വാഴ്ച രാവിലെ 10ന് സി.എസ്‌.ഐ ഗാർഡനിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്യും. 250 അംഗങ്ങളുള്ള സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ട 100 പേരും അവരുടെ കുടുംബാംഗങ്ങളുൾപ്പെടെ 250ലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കും. നഗരസഭ വൈസ് ചെയർമാൻ കെ .ജെ ബെന്നി സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തും. കോതമംഗലം പീസ്വാലി ഫിനാൻസ് മാനേജർ ഷാജുദിൻ സി .എം ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി അധ്യക്ഷയാകും. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാ സെക്രട്ടറി റോയി ജേക്കബ്, പ്രസിഡന്റ് സാബു എബ്രഹാം, ജോയിന്റ് സെക്രട്ടറി അജയൻ ആർ, വൈസ് പ്രസിഡന്റ് സോണിയ ജോർജ്, കട്ടപ്പന സെന്റ് ജോൺസ് സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയി സി ജേക്കബ്, അണക്കര സിഎസ്‌ഐ പള്ളി വികാരി ഫാ. സതീഷ് വിൽസൺ, കരുണാപുരം പള്ളി വികാരി ഫാ. ജോർജ് കൊച്ചുപറമ്പിൽ തുടങ്ങി നിരവധിപേർ സംസാരിക്കും.