thannikandam-road
കുരിശുപള്ളി പടിതാന്നിക്കണ്ടംപട്ടാളംപടി റോഡിന്റെ ഉദ്ഘാടനവും തിയേറ്റർപടിതാന്നിക്കണ്ടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

ഇടുക്കി: മികച്ച റോഡുകൾ വതോടെ നാടിനുണ്ടായ മാറ്റം ശ്രദ്ധേയമാണെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം സാദ്ധ്യമായെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.. കുരിശുപള്ളി പടി താന്നിക്കണ്ടംപട്ടാളംപടി റോഡിന്റെ ഉദ്ഘാടനവും തിയേറ്റർപടിതാന്നിക്കണ്ടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമ്മിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. ഭൂമിയുടെ വില ഉയർത്താൻ സാധിച്ചുവെന്നും ഈ റോഡുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

താന്നിക്കണ്ടം സിറ്റിയിൽ സംഘടിപ്പിച്ച യോഗത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ മുഖ്യപ്രഭാഷണം നടത്തി.

=വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിൽ കൂടി ജില്ലാ ആസ്ഥാനമായ പൈനാവിൽ എത്തി ചേരുന്ന പ്രധാന റോഡാണ് കുരിശുപള്ളിപടി താന്നിക്കണ്ടം പട്ടാളംപടി റോഡ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി 5 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
താന്നിക്കണ്ടത്ത് നിന്നും ചെറുതോണി ചേരുന്നതിനുള്ള എളുപ്പമാർഗ്ഗമായ താന്നിക്കണ്ടം തീയേറ്റർപടി റോഡ് സി.എം.എൽ.ആർ.ആർ.പി 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം ആരംഭിക്കുന്നത്.

ത്രിതലപഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ടിന്റു സുഭാഷ്, പ്രഭ തങ്കച്ചൻ, നൗഷാദ് ടി. ഇ, സിജി ചാക്കോ, താന്നിക്കണ്ടം പള്ളി വികാരി ഫാ.തോമസ് പുത്തൂർ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളായ എം.വി ബേബി, ജേക്കബ് പിണക്കാട്ട്, ഷിജോ തടത്തിൽ, റോയ് ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.