വഴിത്തല : തൃക്കേക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദൈവഹിതം അറിയുന്നതിലേക്കായി 6,7തീയതികളിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നു.പതിറ്റാണ്ടുകൾക്ക് ശേഷമാണ് വഴിത്തല ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്. ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കർമികത്വത്തിലും ക്ഷേത്രം തന്ത്രികാവനാട്ട് പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി പുതുമംഗലത്ത് മന ശ്യാം ശർമയുടെയും നേതൃത്വത്തിലും ആഴ്വാഞ്ചേരി മന കൃഷ്ണൻ തമ്പ്രാക്കളുടെയും സാന്നിദ്ധ്യത്തിലുമാണ് ദേവപ്രശ്നം നടക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി ശ്രീജിത്ത് തുമ്പശ്ശേരിൽ അറിയിച്ചു.