car

പീരുമേട്: യുവാക്കളുടെ സാഹസിക യാത്ര അതിര് വിടുന്നു. കൊട്ടാരക്കര ഡിണ്ടിക്കൽദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് കാറിനു മുകളിൽ ഇരുന്ന് സാഹസിക യാത്ര നടത്തിയത്.യുവാക്കളുടെ സാഹസിക യാത്ര നടന്നത്. ഏതാനും ദിവസങ്ങളായി വിനോദസഞ്ചാരികളുടെ തിരക്ക്‌ദേശീയപാതയിൽ പലയിടത്തും യാത്രാ തടസം സൃഷ്ടിച്ചിരുന്നു. അപ്പോഴാണ് . തമിഴ്നാട്ടിൽ നിന്ന് എത്തിയ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച കാറിൽ യുവാക്കൾ കുട്ടിക്കാനത്തിനും വണ്ടി പ്പെരിയാറിനും ഇടയിൽ സാഹസിക യാത്ര നടത്തിയത്.സാഹസിക യാത്ര നടത്തിയത്.തമിഴ്നാട് രജിസ്‌ട്രേഷൻ സ്വകാര്യ കാറിന്റെ മുകളിൽ കയറിയിരുന്ന് യുവാക്കൾ യാത്ര ചെയ്യുന്നതിനിടയിൽ വീഡിയോ ചിത്രീകരിക്കുന്നതായി കാണാം. ദേശീയപാതയിൽ 35 ആം മൈൽ മുതൽ കുമളി വരെയുള്ള പ്രദേശങ്ങൾ കൊടും വളവുകളും, കുത്തനെയുള്ള കയറ്റവും, ഇറക്കവും, നിറഞ്ഞതാണ്. ഏത് സമയവും അപകടഭീക്ഷണി നിലനിൽക്കുന്നറോഡിലാണ് യുവാക്കൾ വാഹനത്തിന്റെ മുകളിലിരുന്ന് യാത്ര ചെയ്യുന്നത്.

മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നിലനിൽക്കുന്ന പ്രദേശം കൂടിയാണ് ഇവിടം.

മൂന്നാറിൽ തളച്ചു

നേരത്തെ ഇത്തരം സാഹസിക യാത്രകൾ മൂന്നാർ മേഖലയിൽ പതിവായിരുന്നു .എന്നാൽ മോട്ടോർ വാഹനവകുപ്പും പൊലീസും സജീവമായി രംഗത്തെത്തിയതോടെ ആദ്യം ഒന്ന് ശമിച്ചെങ്കിലും വീണ്ടും സാഹസിക യാത്രക്കാർ രംഗപ്രവേശം ചെയ്തിരുന്നു. അധികൃതർ ഇത്തരക്കാരെ നിരീക്ഷിച്ച് കനത്ത പിഴയും ബോധവത്ക്കരണവും ഉൾപ്പടെ നൽകിയതോടെ ഇപ്പോൾ മൂന്നാറിൽ ഇത്തരക്കാരുടെ കടന്ന് കയറ്റം ഒഴിവായി.

കാറിന് മുകളിലിരുന്ന്

ചിത്രീകരണം

പീരുമേട്മേഖലയിൽ സാഹസിക യാത്രക്കാർ കാറിന് മുകളിലിരുന്ന് ചിത്രീകരണമാണ് നടത്തിയത്. അപകടത്തിന്റെ തീവ്രത കൂട്ടുംവിധമുള്ള റീൽസ് ചിത്രീകരണവും മറ്റ് യാത്രക്കാരെയും വഴിയാത്രക്കാരടക്കമുള്ളവരെയും അപകടത്തിലേക്ക് നയിക്കുകയാണ്.