ഇടുക്കി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി, ജില്ലയിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച രാവിലെ 11.30 നാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റും സമ്മാനം നൽകും.മഹാത്മാ ഗാന്ധിയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള വിഷയം മത്സരത്തിന് 10 മിനിറ്റ് മുൻപ് നൽകും. പ്രസംഗസമയം അഞ്ചു മിനിറ്റ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കോളജ് ഐഡന്റിന്റി കാർഡും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്ന് രാവിലെ 11 ന് കുയിലിമലയിലെ കളക്ട്രേറേറ്റ് കോൺഫറൻസ് ഹാളിലെത്തണം. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.കൂടുതൽ വിവരത്തിന് കുയിലിമല സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0486 2233036