shenthu
ഷെന്തു ഷെയ്ഖ്

വണ്ണപ്പുറം :വണ്ണപ്പുറം ടൗണിൽ നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷെന്തു ഷെയ്ഖ് (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 482 ഗ്രാം കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10ന് വണ്ണപ്പുറം ചേലച്ചുവട് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാളിയാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.