kseb
കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്ഷൻ നൽകുന്നു

പീരുമേട്: മൂന്നു മാസമായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിഞ്ഞ ഇഞ്ചിക്കാട്ടെ മോഹനന്റെ മക്കൾ ഹർഷനിക്കും ഹാഷിനിക്കും ഇനി വൈദ്യുതി വെളിച്ചത്തിൽ ഇരുന്ന് പഠനം നടത്താം. എസ്റ്റേറ്റ് അധികൃതർ ഇവരുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കുവാൻ പോസ്റ്റ് സ്ഥാപിക്കാൻ തടസ്സം സൃഷ്ടിച്ചതിനെ തുടർന്നായിരുന്നു ഇവർക്ക് വൈദ്യുതിക്കായി മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നത്. കെഎസ്ഇബി അധികൃതർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വൈദ്യുതി കണക്ഷൻ നൽകി. ഇന്നലെ ഉച്ചയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ എത്തി ഇവർക്ക് വൈദ്യുതി കണക്ഷൻ നൽകുയായിരുന്നു. ഇവരുടെ ദുരവസ്ഥ സെപ്തംമ്പർ 15 ന് കേരള കൗമുദിയിലൂടെയാണ് അധികൃതർ അറിയുന്നത്. കളക്ടർ ഉൾപ്പടെയുള്ള അധികൃതരുടെ ഇടപെടലിൽപോബ്സ് എസ്റ്റേറ്റ് മാനേജ്‌മെന്റ് ഇവർക്ക് വൈദ്യുതി എത്തിക്കാൻ തടസ്സങ്ങൾ നീക്കുകയായിരുന്നു. വൈദ്യുതി ലഭിച്ചതോടെ ഇതിനായി പ്രവർത്തിച്ചവരെ ഇവരുടെ കുടുംബം സ്മരിക്കപ്പെടുകയാണ്.