കട്ടപ്പന: കട്ടപ്പന ഗവ. ഐടിഐയിൽനിന്ന് ട്രേഡ് ടെസ്റ്റ് പാസായവർക്ക് സർട്ടിഫിക്കറ്റുകളും സംസ്ഥാന, ഐടിഐ, ട്രേഡ് തലങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് അവാർഡുകളും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ അധ്യക്ഷയായി. ഹയർ സെക്കൻഡറി അധ്യാപക പരിശീലക കമ്മിറ്റിയംഗം ഡോ. പ്രദീപ് കുമാർ വി ജെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് സാജു ജോസഫ്, സീനിയർ സൂപ്രണ്ട് ഗോകുൽ ജി, പ്രിൻസിപ്പൽ സുമേഷ് എം വി, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ചന്ദ്രൻ പി സി, ഗ്രേസി ജോസഫ്, സന്തോഷ് കെ സി, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് മാലിയിൽ, സ്റ്റാഫ് സെക്രട്ടറി മിലൻ ദാസ് പി, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഫ്സൽ ഇ എ എന്നിവർ സംസാരിച്ചു.