തൊടുപുഴ:മുൻഗണനേതര റേഷൻകാർഡിലെ അർഹരായവരിൽ നിന്നും മുൻഗണനാ വിഭാഗത്തിലേയ്ക്ക് കാർഡ് തരംമാറ്റുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം അപേക്ഷ20ന് വൈകുന്നേരം 5 വരെ ഓൺലൈൻ ആയി നൽകാം. വിധവകൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ, ഭിന്നശേഷിക്കാർ, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തവർ എന്നീ മാനദണ്ഡങ്ങൾ ഉള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൻ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്. .വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്, ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം, ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട്ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.