തൊടുപുഴ: വനം -വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ വനം വന്യജീവിവാരാഘോഷം സമാപിച്ചു. ന്യൂമാൻ കോളേജിൽ നടത്തിയ ദിദ്വന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചന, ഉപന്യാസം കിസ്സ്, പ്രസംഗ മത്സര എന്നിവ നടത്തി. സമാപന സമ്മേളനം നഗരസഭ ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീലക്ഷ്മി കെ സുദീപ് ,സാമൂഹ്യ വനവൽക്കരണ വിഭാഗം ഇടുക്കി അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.കെ വിപിൻദാസ് കോതമംഗല ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ എസ് . മണി, ഇടുക്കി വന്യജീവി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ, പ്രിൻസിപ്പാൾ ജെന്നി കെ അലക്സ്, വൈസ് പ്രിൻസിപ്പാൾ ഡോ.സാജു അബ്രഹാം, മൂന്നാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.ബി ഷാജുമോൻ, എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.