അടിമാലി: പാറത്തോട് സെന്റ് ജോർജ് സ്‌കൂളിൽ നടന്ന കെ.സി.വൈ.എം നാലാമത് ഇടുക്കി രൂപത യുവജന കലോത്സവമായ 'കാർലോത്സവ് ' കലാ മാമാങ്കത്തിൽ കാറ്റഗറി എ വിഭാഗത്തിൽ കെ.സി.വൈ.എം ഇരട്ടയാർ യൂണിറ്റ് 209 പോയിന്റുമായി കലാ കിരീടം നേടി, ബി കാറ്റഗറി വിഭാഗത്തിൽ 143 പോയിന്റുമായി കെ.സി.വൈ.എം മുളകരമേട് യൂണിറ്റ് കലാകിരീടം സ്വന്തമാക്കി. ഒപ്പം എ കാറ്റഗറി വിഭാഗത്തിൽ 191 പോയിന്റുമായി പാറത്തോട് യൂണിറ്റും,113 പോയിന്റുമായി കാൽവരി മൗണ്ട് യൂണിറ്റും, ബി കാറ്റഗറി വിഭാഗത്തിൽ 98 പോയിന്റുമായി പാണ്ടിപ്പാറ യൂണിറ്റും, 92 പോയിന്റുമായി കാമാക്ഷി യൂണിറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കെ.സി.വൈ.എം ഇടുക്കി രൂപതാ പ്രസിഡന്റ് സാം സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി കെ. എം സാബു മാത്യു നിർവഹിച്ചു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി.