വെള്ളിയാമറ്റം: എട്ട് മാസമായി രാപകൽ സമരം ചെയ്യുന്ന ആശമാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി. പന്നിമറ്റത്തു നടന്ന സമരസഹായ സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മിനി. 22-ാം തീയതിയിലെ ക്ലിഫ് ഹൗസ് മാർച്ച് വിജയിപ്പിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ യോഗം ആഭ്യർത്ഥിച്ചു. നേതാക്കളായ അഭിലാഷ് രാജൻ, രാജു കുട്ടപ്പൻ , സിബി മാത്യു, എൻ.വിനോദ് കുമാർ, മായ കുമരേഷ് എന്നിവർ പ്രസംഗിച്ചു.