കുമളി :വന്യജീവി സംരക്ഷണത്തിന്റെയും പരിസ്ഥിതി അവബോധത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് വന്യജീവി വരാഘോഷങ്ങൾക്ക് തുടക്കമായി. മനുഷ്യ വന്യജീവി സഹവാസമെന്ന സന്ദേശം നൽകിയുള്ള ആഘോഷങ്ങളുടെ ഭാഗമായി തേക്കടി വനശ്രീ ഓഡിറ്റോരിയത്തിലും, ബാംബൂ ഗ്രൂവ് കളരിയിലും, കുമളി ഗാന്ധി പാർക്കിലും വിവിധ പരിപാടികൾക്ക് തുടക്കമായി.സ്‌കൂൾ, കോളേജ്, ക്ലബ് തലങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിംഗ്, ഉപന്യാസം, പ്രസംഗം, ക്വിസ്സ് മത്സരങ്ങളും, ലളിതഗാനം, കവിത പാരായണം നാടൻ പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയവയും വിവിധ വേദികളിലായി നടന്നു. മത്സരങ്ങളുടെ ഭാഗമായി ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയവയും നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ജനബോധന റാലിയിൽ സ്‌കൂൾ തലത്തിൽ പങ്കെടുക്കുന്ന മികച്ച ബാന്റ് ടീമിന് കാഷ് അവാർഡും നൽകുന്നുണ്ട്.മത്സര വിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനം നൽകും