കട്ടപ്പന: വെട്ടിക്കുഴക്കവല ഹാപ്പി നഗർ റെസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഉപേക്ഷിച്ച കുപ്പികളും പ്ലാസ്റ്റിക്കുകളും തരംതിരിച്ച് ചാക്കുകളിലാക്കിയാണ് നീക്കം ചെയ്തത്. റെസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലെ വഴികൾ രണ്ട് മാസം കൂടമ്പോൾ അംഗങ്ങൾ നീക്കം ചെയ്യാറുണ്ട്. അസോസിയേഷന്റെ പ്രവർത്തന മികവ് കണക്കിലെടുത്ത് നഗരസഭയിൽനിന്ന് പ്രത്യേക അവാർഡും ലഭിച്ചിട്ടുണ്ട്. നഗരസഭ കൗൺസിലർ രാജൻ കാലാച്ചിറ, അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തിൽ, സെക്രട്ടറി ഷാജി കാലാച്ചിറ, ബേബി മുളമറ്റത്തിൽ, അശ്വിൻ സരേഷ് കാലാച്ചിറ,ജോസ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.