തൊടുപുഴ: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രാവാക്യമുയർത്തി മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. സമാപന സമ്മേളനം മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് സിയാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വലിയ ഇടവെട്ടിയിൽ നിന്ന് ഇടവെട്ടി പോസ്റ്റാഫീസ് ജംഗ്ഷനിൽ സമാപിച്ചു.സമാപന സമ്മേളനത്തിൽ മുസ് ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എം എ കരിം മുഖ്യ പ്രഭാഷണം നടത്തി.