പീരുമേട്: കൊട്ടാരക്കര -ഡിണ്ടുഗൽ ദേശീയപാതയിലെ കൊടുംവളവ് അപകടഭീക്ഷണി ഉയർത്തുന്നു. പാമ്പനാറിന് സമീപത്തെ വലിയ വളവാണ് വാഹന ഡ്രൈവർമാർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകടഭീക്ഷണിയായി മാറുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ബസ് ഈ വളവിൽ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽ മരിച്ചു.ഇവിടെ നിരന്തരം വാഹന അപകടങ്ങൾ ഉണ്ടാകുന്നു. ഏതു സമയവും വാഹന അപകടം പതിയിരിക്കുന്ന ഈ പ്രദേശത്തെ അപകടാവസ്ഥ മനസ്സിലാക്കി അധികൃതർ അപകട മുന്നറിയിപ്പ് ഒരുക്കണം.
ഇവിടെ റോഡരികിൽ ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്നുണ്ട്. ട്രാൻസ്‌ഫോർമറിന് ചുറ്റും വള്ളി പടർപ്പുകൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ്. എതിർ ദിശയിൽ നിന്ന് വരുന്ന കാൽനടയാത്രക്കാർക്കോ, വാഹനങ്ങളെയോ ഡ്രൈവർമാർക്ക് കാണാൻ കഴിയുന്നില്ല. ഇതുവഴിയുള്ള വാഹനങ്ങളുടെ അമിതവേഗതയും അപകടത്തിന് കാരണമാകുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.