
ഇടവെട്ടി: ഗ്രാമപഞ്ചായത്തിന്റെയും വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനം സംഘടിപ്പിച്ചു.
ഇടവെട്ടി സാഗർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ സി.എം. ബിൻസാദ് വയോജനദിന സന്ദേശം നൽകി.സിവിൽ എക്‌സൈസ് ഓഫിസർ മുഹമ്മദ് റിയാസ് ക്ലാസ് നയിച്ചു.വയോജനങ്ങൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത വയോജനങ്ങൾക്ക് വാർഡ് മെമ്പർ ഷീജാ നൗഷാദ് സ്‌നേഹോപഹാരങ്ങൾ നൽകി. മാർത്തോമ്മാ വാർഡിലെ മുതിർന്ന അംഗം ഖദീജ സുലൈമാൻ മുണ്ടയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു. തൊടുപുഴ അൽ അസ്ഹർ ഡെന്റൽ കേളേജ് സൗജന്യ ദന്ത പരിശോധന ക്യാമ്പും നടത്തി.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസീസ് ഇല്ലിക്കൽ,ഗ്രാമപഞ്ചായത്ത് അംഗം ലത്തീഫ് മുഹമ്മദ്, മെഡിക്കൽ ഓഫിസർ ഡോ.സുനിൽ, പ്രണവം ക്ലബ് പ്രസിഡന്റ് ടി.സി.ജോസ്,ഡോ. പല്ലവി, ഇബ്രാഹിം ഹുസൈൻ, വർക്കി പതിക്കാട്ടിൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഹനീഫ പാറെക്കണ്ടം, സോയ എബ്രഹാം,ഹലീമ മലയിൽ ,സൽമി നിസാർ, വാർഡ് വികസന സമിതിയംഗം അബ്ബാസ് വടക്കേൽ, അങ്കണവാടി ഹെൽപ്പർ ഗംഗ തുടങ്ങിയവർ പങ്കെടുത്തു.