പള്ളിവാസൽ : ഗ്രാമപഞ്ചായത്ത് നിർമ്മിച്ച രജത ജൂബിലി സ്മാരക മന്ദിരം എ.രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ എം.ഭവ്യ, പി.ശശികുമാർ, സുജി ഉല്ലാസ്, അഭിലാഷ് സി.എസ്, മിനി ലാലു, പുഷ്പ സജി, സ്വപ്ന സജിമോൻ, ആർ.സി ഷാജൻ, ആനി ജോൺ, ഷൈനി സിബിച്ചൻ പള്ളിവാസൽ സി.ഡി.എസ് ചെയർപേഴ്സൺ രജിത റോയ്, കവിത ലൈബ്രറി പ്രസിഡന്റ് ജയിസൺ ജോസ്, സെക്രട്ടറി പി.എൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.