തൊടുപുഴ: ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വജ്രജുബിലി സംസ്ഥാനകലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി. വി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ. എ സംസ്ഥാനപ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വിവിധ സംഘടകളെ പ്രതിനിധീകരിച്ച് കെ.പി. മേരി, ടി. എം ഹാജറ, കെ. ജയചന്ദ്രൻ, ടി. ജി രാജീവ്, എ. എൻ ചന്ദ്രബാബു, കെ. എം ഷാജഹാൻ മുതലായവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. എം. എം മണി (എം. എൽ. എ), എ രാജ (എം. എൽ. എ), സി. വി വർഗീസ് എന്നിവർ രക്ഷാധികാരികളായും, കെ.പി മേരി ചെയർപേഴ്സനായും, ജയൻ പി വിജയൻ ജനറൽ കൺവീനറായും 251 അംഗങ്ങൾ അടങ്ങുന്നതാണ് സംഘാടകസമിതി.
കെ. ജി. ഒ. എ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും, ജില്ലാ സെക്രട്ടറി പി. എസ് അബ്ദുൾ സമദ് നന്ദിയും പറഞ്ഞു. ജനുവരി 17, 18 തീയതികളിൽ തൊടുപുഴ അൽ അസർ കോളേജിൽ വച്ചാണ് വജ്രജൂബിലി സംസ്ഥാന കലാമേള നടത്തുന്നത്.