nightmarch

അടിമാലി: ദേശീയപാതാ നിർമ്മാണ നിരോധന വിഷയത്തിൽ എം.എൽ.എ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കൊച്ചി -ധനുഷകോടി ദേശീയപാതയുടെ വികസനത്തിന് തടസ്സം നിൽക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടാണ് അഡ്വ.എ.രാജ എം.എൽ.എയുടെ അടിമാലി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം നിർവഹിച്ചു.
കോൺഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി .കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അദ്ധ്യക്ഷത വഹിച്ചു.. ചൊവ്വാഴ്ച സത്യവാങ്മൂലം കോടതിയിൽ കൊടുക്കാത്ത പക്ഷം ബുധനാഴ്ച്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേവികുളം താലൂക്കിൽ ഹർത്താൽ ആചരിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ജോർജ് തോമസ്, ഹാപ്പി കെ. വർഗീസ്, പി.എ സജി, എം.എ അൻസാരി, സി.എസ് നാസർ, എസ്.എ സജാർ, മനീഷ് നാരായണൻ, നിഷാദ് കെ.എം,യൂത്ത് കോൺഗ്രസ് നേതാക്കളായ ഷിൻസ് ഏലിയാസ്, ജോബി ചെമ്മല, അലൻ സ്റ്റീഫൻ, ജോജി ജോയ്, രഞ്ജിത്ത് രാജീവ്, അമൽ, ആലിയ ദേവി, സിദ്ധാർത്ഥ, രാജേഷ്, നോബിൾ പഴമ്പിള്ളിച്ചാൽ തുടങ്ങി നിരവധി യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു