അടിമാലി:കേരള കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെയും വെള്ളത്തൂവൽ പഞ്ചായത്തിന്റെ ദുർ ഭരണത്തിനും എതിരെ
കർഷകസംരക്ഷണ ജാഥ നടത്തും.കല്ലാർകുട്ടി 10 ചെയിൻ പട്ടയപ്രശ്നങ്ങൾ പരിഹാരം കാണാത്തതിനെതിരെയും ടൂറിസം മേഖലയെ തളർത്തുന്ന അശാസ്ത്രീയമായ ക്രമവൽക്കരണത്തിനെതിരെയുമാണ് കേരള കോൺഗ്രസ് കർഷകസംരക്ഷണ വാഹന പ്രചരണ ജാഥ നടത്തുന്നത്.ചൊവ്വാഴ്ച രാവിലെ 9. 30ന് വെള്ളത്തിൽ നിന്ന് ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ കല്ലാർകുട്ടി ആയുർവേക്കർ സിറ്റി മേരിലാൻഡ് കുഞ്ചിത്തണ്ണി എന്നീ സ്ഥലങ്ങളിൽ എത്തിയതിനുശേഷം വൈകിട്ട് 4 30ന് ആനച്ചാൽ ടൗണിൽ സമാപിക്കും സമാപന സമ്മേളനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും മണ്ഡലം പ്രസിഡന്റ് സജി പൂതക്കുഴി അദ്ധ്യക്ഷത വഹിക്കും . സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.