
കട്ടപ്പന: പ്രതികൂല കാലാവസ്ഥയിലും കട്ടപ്പനയെ ആവേശം കൊള്ളിച്ച് വോളിബോൾ ടൂർണമെന്റ്. കട്ടപ്പന സുവർണഗിരി സുവർണ ക്ലബ്ബാണ് നഗരസഭ സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ഭാരവാഹികളായ എം എ സുരേഷ്, ലിജോബി ബേബി, കെ ആർ രാമചന്ദ്രൻ, ആർ മുരളീധരൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി സമ്മാനദാനം നിർവഹിച്ചു. ജേതാക്കൾക്ക് 15,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 10,000 രൂപയും ട്രോഫിയുമാണ് സമ്മാനം.