കട്ടപ്പന : നഗരസഭാപരിധിയിലെ നവീകരിച്ച കൊച്ചുതോവാള-മൂന്നാനപ്പള്ളിപ്പടിമാവുങ്കൽപ്പടി റോഡ് തുറന്നു. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനംചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചെലവഴിച്ച് 60 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി കമ്മറ്റി ചെയർമാൻ സിബി പാറപ്പായി അധ്യക്ഷനായി. കൗൺസിലർ സിജു ചക്കുംമൂട്ടിൽ, ടോമി പാച്ചോലിൽ, തങ്കച്ചൻ കൈപ്പകശേരിൽ, ബിജു ചെരുവിൽ, തോമസ് മുഖാല, നോബിൾ മൂന്നാനപ്പള്ളിൽ എന്നിവർ സംസാരിച്ചു.