മുട്ടം: ജല ജീവൻ മിഷൻ പദ്ധതിയോടനുബന്ധിച്ചു മുട്ടം - ചള്ളാവയൽ ജംഗ്ഷനു സമീപം റോഡ് ക്രോസ്സ് ചെയ്യുന്ന പ്രവർത്തികൾ 7,8 തീയതികളിൽ നടത്തും. ഇന്നും നാളെയും രാത്രി 8 മുതൽ 12വരെ ഭാഗിക ഗതാഗത നിയന്ത്രണവും, 12 മുതൽ പുലർച്ചെ 4 വരെ പൂർണ്ണ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. തുടർന്നു പുലർച്ചെ 4നു ശേഷം ഗതാഗതത്തിന് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുന്നതാണെന്ന് കേരള വാട്ടർ അതോറിറ്റി മീനച്ചിൽ മലങ്കര പ്രൊജെക്ട് ഡിവിഷൻ അധികൃതർ അറിയിച്ചു.