ഇടുക്കി: വർഷങ്ങളായി ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്തതിനാൽ പ്രവർത്തനം നിലച്ച ജില്ലയിലെ ഇരുപത്തഞ്ചോളം മൃഗാശുപത്രികളിൽ ഉടൻ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് കോൺഗ്രസ് (ഐ) നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് സി.എസ്.യശോധരൻ . ജില്ലയിലെ മൃഗാശുപത്രികൾ പലതും ഡോക്ടർമാരില്ലാത്തതിനാൽ പൂട്ടിയിട്ടിട്ട് മറ്റ് ജീവനക്കാർ വീട്ടിലിരിക്കേണ്ട സ്ഥിതിയിലാണ്. പാമ്പാടുംപാറ പഞ്ചായത്തിലെ മുണ്ടിയെരുമ മൃഗാശുപത്രിയിൽ ഡോക്ടർ ഒന്നരവർഷം മുമ്പ് റിട്ടയർചെയ്തു. പഞ്ചായത്തിലെ തന്നെ തോവാള മൃഗാശുപത്രിയിൽ ഒന്നര വർഷംമുമ്പ് ഡോക്ടർ സ്ഥലം മാറിപ്പോയി. ഈ രണ്ട് കേന്ദ്രങ്ങളിലും ഇതുവരെ പകരം ഡോക്ടർമാരെ നിയമിച്ചിട്ടില്ല. ജില്ലയിൽ ഇരുപത്തഞ്ചോളം ആശുപത്രി കളിൽ മൃഗഡോക്ടർമാരില്ല. ഇവിടങ്ങളിൽ മാസാവസാനം മറ്റ് ജീവനക്കാർക്ക് ശമ്പള ബില്ല് എഴുതുന്നതിൽ ഒപ്പിടാനായി മാത്രം ചാർജ്ജ് കൊടുക്കുന്ന മൃഗ ഡോക്ടർമാർ വന്നുപോകുന്നതല്ലാതെ അവരെക്കൊണ്ട് നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല. ഇത് കാലിവളർത്തലിലും കോഴിവളർത്തലിലും ഏർപ്പെട്ടിരിക്കുന്ന കർഷകരെയാണ് ഗുരുതരമായി ബാധിക്കുന്നത്. കൂടാതെ ആട് വളർ ത്തൽ, പന്നിവളർത്തൽ, നായവളർത്തൽ, അലങ്കാരപ്പക്ഷി വളർത്തൽ, തുടങ്ങിയ വയിൽ ഏർപ്പെട്ടിരിക്കുന്നവരും മൃഗഡോക്ടറുടെ സേവനമില്ലാതെ ബുദ്ധിമുട്ടു കയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും പരാതികളും ഉയർന്നിട്ടും മൃഗസംരക്ഷണവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മൃഗാശുപത്രികളിൽ ഉടൻ ഡോക്ടർമാരെ നിയമിച്ച് സെന്ററുകളുടെ പ്രവർത്തന സ്തംഭ നത്തിന് അറുതി വരുത്തിയില്ലെങ്കിൽ ജില്ലാമൃഗസംരക്ഷണവകുപ്പ് ഓഫീസിനു മുമ്പിൽ ക്ഷീരകർഷകരെ സംഘടിപ്പിച്ച് സമരം ആരംഭിക്കുമെന്നും സി.എസ്.യശോധരൻ അറിയിച്ചു.