ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്ത് കെ.എസ്,ആർ.ടി.സിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചു. ആദ്യ സർവ്വീസ് പാറേക്കവലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം , പഞ്ചായത്ത്സെ ക്രട്ടറി ബിന്ദു ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു. തട്ടക്കുഴ കുടുംബാരോഗ്യ കേന്ദ്രം, ചെപ്പുകുളം , ഓലിക്കാമറ്റം, ഉപ്പുകുന്ന്, അമയപ്ര എന്നിവിടങ്ങളിൽ നാട്ടുകാർ ഗ്രാമവണ്ടിക്ക് സ്വീകരണം നൽകി. വിവിധ രാഷ്ട്രീയ - സാമൂഹ്യ സംഘടന നേതാക്കൾ പ്രസംഗിച്ചു.