തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭഗവത് ഗീതാഭാഷ്യ പാരായണാഞ്ജലി ' ഗീതാമൃതം - 2025ന് ഇന്ന് തുടക്കമാകും.12-ാം തീയതിവരെയാണ് പരിപാടി. ഉത്തരകാശിയിലെ ഭഗവദ്പാത ഭക്തമണ്ഡലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശങ്കരഭാഷ്യ പാരായണാഞ്ജലിയാണിത്. സന്യാസി ശ്രേഷ്ഠൻമാർ, പണ്ഡിതർ, കലാ സാംസ്‌കാരിക അക്കാദമിക് മേഖലയിലെ വിശിഷ്ഠ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും. ഭഗവദ്ഗീതാ സംബന്ധിയായ വിഷയങ്ങളിൽ ദേശീയ സെമിനാറുകൾ, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ മത്സരങ്ങളും നടത്തുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ പുഷ്പാംഗദൻ,ജനറൽ കൺവീനർ നാരായണ ശർമ്മ, ദേവസ്വം മാനേജർ ബി ഇന്ദിര, ചീഫ് കോർഡിനേറ്റർമാരായ കെ.ആർ വേണു, സി.സി കൃഷ്ണൻ കൺവീനർമാരായ ബി. വിജയകുമാർ, ശ്രീവിദ്യ രാജേഷ് എന്നിവർ അറിയിച്ചു.