ഇടുക്കി: ജില്ലാ ആയൂർവേദ ആശുപത്രി (അനക്സ്) പാറേമാവിൽ ആശുപത്രി വികസന സമിതി മുഖേന ഫുൾ ടൈം സ്വീപ്പർ (സ്ത്രീകൾ),പഞ്ചകർമ്മ അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നതിന് വ്യാഴാഴ്ച ഇന്റർവ്യൂ നടക്കും. ഏഴാം ക്ലാസും പ്രവർത്തി പരിചയവുമാണ് ഫുൾ ടൈം സ്വീപ്പർക്ക് (സ്ത്രീകൾ) വേണ്ട യോഗ്യത. പഞ്ചകർമ്മ അസിസ്റ്റന്റിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ 8ന് വൈകുന്നേരം 5 നുള്ളിൽ നിശ്ചിത മാതൃകയിലുളള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, വയസ് പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ ആയുർവേദ ആശുപത്രി (അനക്സ്) പാറേമാവിലെ ഓഫീസിൽ അപേക്ഷ നൽകണം. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഫുൾ ടൈം സ്വീപ്പർ തസ്തികയ്ക്ക് 9ന് രാവിലെ 10നും പഞ്ചകർമ്മ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് 12നും കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862- 232420, 9446370958.