ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമുള്ള പരിശീലന പരിപാടി 8,9,10 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.