പീരുമേട്:വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുമളി,വണ്ടിപ്പെരിയാർ, പീരുമേട്, പഞ്ചായത്തുകളിലെ എൽ പി വിഭാഗം സംഘടിപ്പിച്ച സർഗ്ഗോത്സവം കരടിക്കുഴി പഞ്ചായത്ത് എൽ. പി സ്‌കൂളിൽ നടന്നു.
മുൻ കലാതിലകം വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജ് ലെക്ചറർ വീണാ ശശികുമാർ ഉദ്ഘാടനം ചെയ്തു. പീരുമേട്എ.ഇ.ഒ എം. മഹേഷ്, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എം .ഐ ഷൈലജ, വാർഡ് മെമ്പർ എൻ. സുകുമാരി, ദേശീയ അവാർഡ് ജേതാവ് സരോജിനി ജയചന്ദ്രൻ, ജോസ്ന ജോസ്, എന്നിവർ സംസാരിച്ചു. പി.റ്റി.എ. പ്രസിഡന്റ് റിൻസി മോൾ അദ്ധ്യക്ഷയായിരുന്നു.